കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവർണർ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്തു.

സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവർണർ നിലനിർത്തിയത്. ബിജെപി – കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഇടത് അധ്യാപക – വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സർവ്വകലാശാലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*