ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണറുടെ നിർണായ നീക്കം

കേരള നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ ഒപ്പിട്ടു നൽകാത്തതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഗവർണറുടെ നിർണായ നീക്കം.

അതേസമയം ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പിട്ടു നൽകി. പൊതുജനാരോഗ്യ ബില്ലാണ് ഒപ്പിട്ടു നൽകിയിരിക്കുന്നത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*