ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. പ്രധാനമന്ത്രിക്കും ഇതേ കത്ത് അയച്ചിട്ടുണ്ട്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും. സർക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കെ സര്‍ക്കാരിന്‍റെ ഭാഗത്തും നിന്നുള്ള നടപടി നിര്‍ണായകമാണ്.
Be the first to comment