പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പി പി ദിവ്യയെ പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്. വൈസ് ചാന്‍സലറുടെ വിശദീകരണം കൂടി വന്നശേഷം സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. പി പി ദിവ്യ സെനറ്റ് അംഗത്വത്തില്‍ തുടരുന്നത് ചട്ടലംഘനം എന്നും പി പി ദിവ്യയെ സെനറ്റ് അംഗത്വത്തില്‍ നിന്ന് ഉടന്‍ നീക്കണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
Be the first to comment