സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. പി.സരിൻ. ഒരിക്കലും പി.വി. അൻവറിനെ പോലെ ആകില്ലെന്നും പൂർണ കമ്മ‍്യൂണിസ്റ്റായി മാറാൻ ശ്രമിക്കുന്ന ചെറുപ്പകാരനാണ് സരിനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിൻ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ അദേഹത്തിന് വലിയ ഉയരങ്ങളിലെത്താമെന്നും നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

‘അൻവർ ഒരിക്കലും കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിട്ടില്ല കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിരുന്നെങ്കിൽ അൻവറിന് എന്നെ പാർട്ടി മെമ്പർഷിപ്പ് ലഭിക്കുമായിരുന്നു’. അദേഹം പറഞ്ഞു. അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദിവ‍്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ മാധ‍്യമങ്ങൾ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഗോവിന്ദൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*