അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണ൦; കോടിയേരി ബാലകൃഷ്ണൻ

സൈന്യത്തിലേക്കുള്ള നാല് വര്‍ഷത്തെ ഹൃസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ്  പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസസർക്കാർ  പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സൈന്യത്തിന്റെ കരാർവൽക്കരണം രാജ്യത്തിന് ആപത്താണെന്നും ആർ എസ് എസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടകൾ നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തെ സൈനിക വിഭാഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോടിയേരി ബാലകൃഷ്ണൻ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. ദ്ധതി രാജ്യത്തെ സൈന്യത്തിന് ദോഷകരമായി തീരുമെന്നത് തർക്കമറ്റ കാര്യമാണ്. രാജ്യത്തിന് വേണ്ടി പോരാടാനായൊരു മികച്ച സായുധസേനയെ നാല് വർഷത്തെ കരാർ സേവനം കൊണ്ട് വാർത്തെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് സമാനതകളില്ലാത്ത ഉയരുമ്പോഴാണ് തൊഴില്‍സുരക്ഷ പോലും ഉറപ്പ് നല്‍കാതെ യുവാക്കളോട് രാജ്യത്തിനായി ജീവത്യാഗം ചെയ്യാന്‍ അഹ്വാനം ചെയ്യുന്നത്. അതുകൊണ്ട് പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിന്മാറി രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയർന്നുവന്നിരിക്കുന്ന ആശങ്ക മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*