തൃശൂര്: അമല മെഡിക്കല് കോളജില് പഠനം പൂര്ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല് വിദ്യാര്ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്ത്താണ്ഡപിള്ള നിര്വഹിച്ചു. ദേവമാതാ വികാര് പ്രൊവിന്ഷ്യല് ഫാ. ഡേവി കാവുങ്ങല് ചടങ്ങില് അധ്യക്ഷത വഹിച്ചു.
ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല്, അസോസിയേറ്റ് ഡയറക്ടര് ഫാ. ആന്റണി മണ്ണുമ്മല്, പ്രിന്സിപ്പല് ഡോ. ബെറ്റ്സി തോമസ്, മെഡിക്കല് സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. സോജന് ജോര്ജ്ജ്, ഡോ. ടി.എ അജിത്ത്, ഡോ. തോമസ് വടക്കന്, ഡോ. പി. സുവര്ണ്ണ എന്നിവര് പ്രസംഗിച്ചു. 98 പേര് ബിരുദം സ്വീകരിച്ചു.
മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പന്ത്രണ്ട് പേരിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. ഗോരേഗാവിലെ സന്തോഷ് നഗർ […]
ഗാസയിലെ അല്അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില് ആഗോള തലത്തില് പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെ ആക്രമണം ഉണ്ടായത്. 2008ന് ശേഷം ഇസ്രയേലിന്റെ ഒരു ആക്രമണത്തില് ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന […]
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില് ആകെ രോഗമുക്തി നേടിയത് 25 പേര് മാത്രമാണ്. ഇതില് 14 പേരും കേരളത്തില് നിന്നുള്ളവരാണെന്നതില് ആരോഗ്യ മേഖലയ്ക്ക് ചരിത്ര […]
Be the first to comment