നെൽകൃഷിയിൽ പുതു ചരിത്രം സൃഷ്ടിക്കാൻ തരിശ് നിലത്ത് കൃഷിയിറക്കി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്

പാലാ: മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ തരിശ് നില നെൽകൃഷിക്ക് തുടക്കമായി. ചീങ്കല്ല് പാടശേഖരത്തിൽ നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. പാള തൊപ്പി അണിയിച്ച് കർഷകർ ഞാറ്റ് പാട്ടിന്റെ ഈരടികൾ മുഴക്കിയ അന്തരീക്ഷത്തിൽ നടന്ന വിത്ത് വിതയ്ക്കൽ ചടങ്ങ് നവ്യാനുഭവമായി. 

അത്യുൽപ്പാദന ശേഷിയുള്ള ഉമ നെൽവിത്താണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ തരിശായി കിടക്കുന്ന നാൽപ്പത് ഏക്കറോളം ഭൂമിയിൽ നെൽ കൃഷി ഇറക്കാനാണ് പദ്ധതി.  മുതിർന്ന കർഷകരെ ജോസ് കെ.മാണി എം.പി അനുമോദിച്ചു.

യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, പുന്നൂസ് പോൾ, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, വിഷ്ണു വി.പി, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് ടോം, പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ്, ജില്ലാ കൃഷി ഓഫീസർ ജോ ജോസ്, കൃഷി അസിസ്റ്റൻ ഡയറക്ടർ ട്രീസ സെലിൻ ജോസഫ്, കൃഷി ഓഫീസർ അഖിൽ കെ .രാജു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിനോയ് നരിതൂക്കിൽ, ജോസ് പറേക്കാട്ട്, പെണ്ണമ്മ ജോസഫ്, ജിനു വാട്ടപ്പള്ളി, കിരൺ കലയത്തിനാക്കുഴി, രാജൻ കൊല്ലംപറമ്പിൽ, സോമിച്ചൻ ജോർജ്, തോമസ്, കെ.പി സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*