കോട്ടയം അതിരൂപതയില്‍ ഗ്രാന്‍ഡ് പേരെന്റ്സ് ഡേ അഘോഷിച്ചു

കോട്ടയം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ  നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. ഗ്രേസ്ഫുള്‍ ഏജിങ്ങ് എന്ന പേരില്‍ നടത്തിയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

അതിരൂപതാ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ജസ്റ്റിന്‍ ക്ലാസിന് നേതൃത്വം നല്‍കി. മജീഷ്യന്‍ ജോയ്‌സ് മുക്കുടം  മാജിക് ഷോ അവതരിപ്പിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 550  പേര്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ക്ക് അതിരൂപതാ ഫാമിലി കമ്മീഷന്‍ നേതൃത്വം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*