കൊച്ചി: ജാർഖണ്ഡിൽ നടന്ന നാഷണൽ പാരാ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾസ് സ്പോർസ് ക്ലബിലെ അംഗങ്ങൾ മികച്ച വിജയം നേടി. ജാർഖണ്ഡ് മോഹൻ അഹുജ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾ സ്പോർസ് ക്ലബിലെ അംഗങ്ങൾ അഞ്ച് മെഡലുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
ബൈജു സി എസ് പുരുഷൻമാരുടെ സിംഗിൾസിലും പുരുഷൻമാരുടെ ഡബിൾസിലും വെങ്കല മെഡലുകൾ നേടി. നിതിൻ കെ റ്റി മിക്സഡ് ഡബിൾസിൽ വേങ്കലം നേടിയപ്പോൾ അലൻ ജോസ് പുരുഷൻമാരുടെ ഡബിൾസിൽ വെങ്കലം നേടി. സുരണ്യ സുരേന്ദ്രൻ മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടി .
പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ഏക സ്പോർട്സ് ക്ലബ്ബാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്. ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയായ റാഷിദ് ബിൻ ഖാലിദിന്റെ പരിശീലന മികവാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.
Be the first to comment