
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ്‌മേരീസ് ബസലിക്കയിൽ ഒരുവിഭാഗം വിമത വിശ്വാസികൾ ജനാഭിമുഖ കുർബാന നടത്തുന്നു. നൂറിലധികം വൈദികർ കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. അഞ്ഞൂറിലധികം വിശ്വാസികളും കുർബാനയുടെ ഭാഗമാണ്. സിനഡ് തീരുമാനം വെല്ലുവിളിച്ചുകൊണ്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്. പടക്കം പൊട്ടിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ വൈദികർക്കെതിരെ ഉൾപ്പടെ നടപടിയുണ്ടാകുമെന്ന് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസൽ മുന്നറിയിപ്പ് നൽകിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥിതിഗതികളിൽ മാർപാപ്പയ്ക്ക് ഉത്കണ്ഠയുണ്ടെന്നും മാർ സിറിൽ വാസിൽ വ്യക്തമാക്കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാനാണ് വത്തിക്കാൻ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും നിരസിച്ചിരുന്നു.
ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാനിൽ നിന്നുള്ള പ്രശ്ന പരിഹാര നിർദ്ദേശം ഉണ്ടാകുക.
Be the first to comment