കളരിയിലൂടെ കാര്യക്ഷമത കൂട്ടാന്‍ ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍

കാക്കനാട്: കളരിയിലൂടെ ടെക് ലോകത്ത് പയറ്റിത്തെളിയാന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍. കളരിയിലൂടെ ദിവസം തുടങ്ങുന്നത് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുമെന്നാണ് സ്വകാര്യ സ്ഥാപനം പറയുന്നത്. ഇന്‍ഫോ പാര്‍ക്കിലെ ആക്സിയ ടെക്നോളജീസിലെ പുതിയ ബാച്ചാണ് കളരി പരിശീലിക്കുന്നത്.

ജോലി ഭാരവും ആശങ്കകളും പരിഹരിക്കാന്‍ കുറച്ചു നാളത്തെ പരിശീലനം കൊണ്ട് സാധിച്ചെന്ന് ഇവര്‍ പറയുന്നു. തിരുവന്തപുരത്തെ അഗസ്ത്യര്‍ കളരി സംഘത്തില്‍ നിന്നുള്ളവരാണ് ടെക്കികളുടെ കളരി പരിശീലകര്‍. പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന പരിശീലനത്തില്‍ അമ്പത് പേരാണ് പങ്കെടുക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ കളരിപ്പയറ്റിന്‍റെ ബാലപാഠങ്ങള്‍ മനസിലാക്കാവുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. കളരി അഭ്യാസം കഴിഞ്ഞ് ടെക്കികള്‍ക്ക് ജോലിക്ക് കയറണം. പരിശീലനത്തോടെ ജീവനക്കാര്‍ ജോലിയില്‍ മികവ് പ്രകടിപ്പിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. വരുന്ന നാളുകളിലും പരിശീലനം തുടരണമെന്നാണ് ടെക്കികളുടെ ആഗ്രഹം.

Be the first to comment

Leave a Reply

Your email address will not be published.


*