കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം,കൺവീനർ ഡോ.പി. സരിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം. സാമ്പത്തിക ക്രമക്കേട് അടക്കം ഉന്നയിച്ച് കൺവീനർ ഡോ.പി. സരിനെതിരെ ഒരു വിഭാഗം അംഗങ്ങൾ ഹൈക്കമാൻഡിന് പരാതി നൽകി. എന്നാൽ പ്രവർത്തിക്കാത്തവരെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കിയതിന് വ്യാജപരാതി നൽകിയെന്നാണ് സരിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.

സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ റീച്ച് കൂട്ടാനും എതിരാളികളെ നേരിടാനും അടുത്തിടെ പുതുക്കിപ്പണിത കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലാണ് തമ്മിൽ തല്ലും പരാതിയും. കൺവീനർ ഡോ.പി. സരിനെതിരെ ആറു അംഗങ്ങൾ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ  സെല്ലിൻറെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന  ജനറൽ സെക്രട്ടറി വീണാ നായർ അടക്കം ഡിജിറ്റൽ സെല്ലിലെ ആറുപേരാണ് പരാതി നൽകിയത്. പലകാര്യങ്ങളിലും കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും കൺവീനർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും പരാതിയിലുണ്ട്. പരാതിപ്പെട്ടതിൻറെ പേരിൽ സെല്ലിൻറെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്നും ആറുപേർ കത്തിൽപറയുന്നു.  26 അംഗങ്ങളാണ് സെല്ലിലുള്ളത്. അതേ സമയം പരാതിയെ കുറിച്ച് അറിയില്ലെന്ന് പി സരിൻ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*