താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്

താരസംഘടനയായ ‘അമ്മ’യ്ക്ക് (AMMA) ജിഎസ്ടി നോട്ടീസ്. സ്‌റ്റേജ് ഷോകളില്‍ നിന്നുള്‍പ്പെടെ ലഭിച്ച വരുമാനത്തിന് ജിഎസ്ടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 2017 മുതലുള്ള ജിഎസ്ടിയാണ് അടയ്‌ക്കേണ്ടത്. 

ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടെ വിവിധ ടിവി ചാനലുകള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് ക്മ്പനികള്‍ക്കും അമ്മ നല്‍കുന്ന സേവനങ്ങള്‍ ഏതെങ്കിലും ചാരിറ്റബിള്‍ സേവനങ്ങളുടെ സ്വഭാവത്തിലുള്ളതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.  

സെക്ഷന്‍ 74(5) പ്രകാരം ബാധകമായ പലിശയും പിഴയും നികുതി തുകയും അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചാനലുകളില്‍ നിന്നും ഇവന്റ് മാനേജ്മെന്റുകള്‍ വഴിയും ലഭിച്ച തുകയുടെ നികുതിയും പലിശയും പിഴയും ചേര്‍ത്ത് 4 കോടിയിലധികം രൂപയാണ് താരസംഘടന അടയ്ക്കേണ്ടതെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*