പേപ്പർ ക്യാരി ബാഗിന്റെ ജി എസ് ടി ഒഴിവാക്കണം: വ്യാപാരി വ്യവസായി സമിതി

ഏറ്റുമാനൂർ : പ്ലാസ്റ്റിക് ക്യാരി ബാഗ് നിർത്തലാക്കിയപ്പോൾ പകരം വന്ന പേപ്പർ ക്യാരി ബാഗുകൾക്ക് മേൽ ചുമത്തിയ 18 % ജിഎസ്ടി പ്രായോഗികമല്ലന്നും ഇതൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാര ശൃംഖലകളുടെ നികുതി വെട്ടിപ്പ് തടയുക, വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ സംഘടനാ റിപോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ എം ലെനിൻ, ടി വി ബൈജു , സി കെ ജലീൽ , ആർ രാധാകൃഷ്ണൻ , ബേബി കോവിലകം, റോഷൻ ജേക്കബ്. പി എ അബ്ദുൾ സലിം, എം കെ ജയകുമാർ , ജി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : ഔസേപ്പച്ചൻ തകിടിയേൽ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി) ,പി എ അബ്ദുൾ സലിം (ട്രഷറർ), എം കെ ജയകുമാർ , അന്നമ്മ രാജു . പി ആർ ഹരികുമാർ , ബി അജിത് കുമാർ(വൈസ് പ്രസിഡന്റുമാർ) രാജു ജോൺ , എം കെ സുഗതൻ , ജി സുരേഷ് ബാബു,രാജൻ നെടിയകാലാ (ജോയിന്റ് സെക്രട്ടറിമാർ )

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*