സമന്തയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി പറഞ്ഞത് ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു ആരംഭിച്ച  മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. സാധാരണയായി തോന്നുന്ന ആരോഗ്യ പ്രശ്നങ്ങളും, ലൈഫ് കോച്ചിംഗും, ആരോഗ്യ സംബന്ധിയായ ഡയറ്റും മറ്റുമാണ് ഈ പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് പോഡ്കാസ്റ്റില്‍ നടി അതിഥിയായി ക്ഷണിച്ചിരുന്നത്.

അടുത്തിടെ കരളിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി തീർത്തും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത് എന്ന വിവാദമാണ് ഇപ്പോള്‍ പൊന്തിവരുന്നത്. സാമന്തയുടെ പോഡ്കാസ്റ്റിന്‍റെ വീഡിയോ ശകലം അടക്കമാണ് ഇതില്‍ വിഷയമാകുന്നത്. കരളിൻ്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണ് ഡാൻഡെലിയോൺ പോലുള്ള ചെടികൾ എന്നാണ് അതിഥി പറഞ്ഞത്. ‘മിക്ക ആളുകളും ഉപയോ​ഗിക്കാത്ത സസ്യമാണ് ഡാൻഡെലിയോൺ. ഇത് ചിലപ്പോൾ സാലഡിനായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഏകദേശം 100 ഗ്രാം ഡാൻഡെലിയോൺ നിങ്ങളുടെ ദിവസേനയുള്ള പൊട്ടാസ്യത്തിൻ്റെ 10-15% നൽകുന്നുണ്ട്. ഇതിന് കലോറി തീരെയില്ല.’

‘ഡാൻഡെലിയോൺ സപ്ലിമെൻ്റേഷൻ ഇപ്പോൾ ശുപാർശ ചെയ്യാനാവില്ല, കാരണം അത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കീടനാശിനികൾ വളരാനുള്ള സാധ്യത കൂടുതലായതിനാൽ ഡാൻഡെലിയോൺ കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല, പ്രത്യേകിച്ച് നഗരങ്ങളിലുള്‍പ്പടെ വളരുന്നവ’, കുറിപ്പിൽ പറയുന്നു. പോസ്റ്റ് വൈറലായതോടെ വിമർശനങ്ങള്‍, പരിപാടിയില്‍ പങ്കെടുത്ത ഡോക്ടറെ മാത്രമല്ല സമന്തയെ കൂടി ബാധിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*