വാഷിങ്ടൺ: യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓൾമാൻ ബ്രദേഴ്സ് ബാൻഡിൻ്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്സ് അമേരിക്കൻ ഗിറ്റാറിസ്റ്റ്, ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ തിളങ്ങി നിന്ന കലാകാരനാണ്.
തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുള്ള മുടിയും നീളൻ മീശയുമായി ആസ്വാദക ഹൃയങ്ങൾ കീഴടക്കിയ ഡിക്കി ഗിറ്റാറിസ്റ്റ് ഡ്വൈൻ ഓൾമാനൊപ്പം 1969-ൽ ഫ്ലോറിഡയിൽ സ്ഥാപിച്ച ഓൾമാൻ ബ്രദേഴ്സ് ബാൻഡ് വംശീയവൈവിധ്യം കൊണ്ടും ദൈർഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി. ‘ഐഡിൽവൈൽഡ് സൗത്ത്’ എന്ന ആൽബവും അതിൽ ബെറ്റ്സ് ഗിറ്റാറിൽ വായിച്ച ‘ഇൻ മെമ്മറി ഓഫ് എലിസബത്ത് റീഡും’ ഏറെ പ്രശസ്തമാണ്.‘ഗിറ്റാറിൽ ബെറ്റ്സ് വിസ്മയം തീർത്ത ‘ജെസീക്ക’യ്ക്ക് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.
Be the first to comment