
തൃശൂര്‍: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.
ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്.
ru
Be the first to comment