കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു
ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ വലിയ വേഗത്തിലല്ലാത്തകൊണ്ടാന്‍ വലിയ അപകടം ഒഴിവായത്.
Be the first to comment