ആനന്ദ് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ജിവി പ്രകാശ്-ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഡിയർ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. 2022 ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജി വി പ്രകാശ് തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ മോഷൻ പോസ്റ്റർ പങ്കുവെച്ചത്.
ദീപിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. എപ്പോഴും ഉറങ്ങാൻ ഇഷ്ടപെടുന്ന ഒരു ക്യാരക്ടറാണ് ഐശ്വര്യയുടേത്. അതേസമയം എന്തെങ്കിലും ശബ്ദം കേട്ടാൽ ഉറങ്ങാൻ സാധിക്കാത്ത ഒരാളായിട്ടാണ് ജി വി പ്രകാശ് അഭിനയിക്കുന്നത്. ജി വി പ്രകാശ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ജഗദീഷ് സുന്ദരമൂർത്തി ഛായാഗ്രഹണവും കൃപാകരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
The story of snoring begins! Be prepared for the sleepless nights of ARjun! Here is the first look and motion poster of #DeAr! #DeArFirstLook #DeArMotionPoster #SymphonyOfMarriage #FearTheDeAr @NutmegProd @tvaroon #AbhishekRamisetty #PruthvirajGK @aishu_dil @Anand_Rchandran pic.twitter.com/NTvmdbYVHj
— G.V.Prakash Kumar (@gvprakash) May 4, 2023
Be the first to comment