റിലീസിന് ഒരുങ്ങി ജി വി പ്രകാശ് കുമാര്‍ ചിത്രം ‘കല്‍വൻ’; ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റു

ജി വി പ്രകാശ് കുമാര്‍ ചിത്രമായ കല്‍വൻ റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ നാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിൻ്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന കല്‍വൻ ചിത്രത്തിൻ്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.  സംവിധായകൻ പി വി ശങ്കറിൻ്റെ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജി വി പ്രകാശ് കുമാര്‍  ചിത്രത്തിൻ്റെ ഛായാഗ്രഹണവും പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വൻ്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജി വി പ്രകാശ് കുമാറിന്റതായി ഒടുവില്‍ എത്തിയ റിബലില്‍ പ്രേമലുവെന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മമിതയാണ് നായികയായത്. നികേഷ് ആര്‍ എസാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും റിബല്‍ ചിത്രത്തിന് ഉണ്ടായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*