തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും; വിയോജനക്കുറിപ്പ് നല്‍കി രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍, ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എറണാകുളം കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കേന്ദ്ര സര്‍വീസിലാണ് ഗ്യാനേഷ് കുമാര്‍ ജോലി നോക്കുന്നത്. പാര്‍ലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു സുഖ് ബീര്‍ സിങ് സന്ധു, പഞ്ചാബ് സ്വദേശിയാണ്. ഇരുവരെയും നിയമിക്കാനുള്ള തീരുമാനത്തിന് ഉന്നതാധികാര സമിതി ഭൂരിപക്ഷ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ നിയമനത്തെ താന്‍ എതിര്‍ത്തുവെന്നും, വിയോജനക്കുറിപ്പ് നല്‍കിയെന്നും ഉന്നതതല സമിതിയില്‍ അംഗമായ കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*