
കേരളാ ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ അവരവരുടെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ എത്തണം.
കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും, കൊച്ചിയില്‍ നിന്ന് സൗദി എയറുമാണ് സര്‍വീസ്സ് നടത്തുന്നത്. ഇനിയും വിമാന തീയതി ലഭിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീയതിതി ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഹജ്ജിന് പോകുന്നവര്‍ എയര്‍പോര്‍ട്ടില്‍ അവരവരുടെ വിമാന തീയതിക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട സമയവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യം എയര്‍പോര്‍ട്ടിലെത്തി രജിസ്റ്റര്‍ ചെയ്ത്, ലഗേജ് ചെക്ക് ഇന്‍ ചെയ്ത് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് കൈമാറിയതിന് ശേഷമാണ് ഹജ്ജ് ക്യാമ്പില്‍ എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈനര്‍/വളണ്ടിയര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
Be the first to comment