
കൊച്ചി: പാതിവില തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്‍റിന്‍റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ലാലി വിൻസെന്‍റ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിർദേശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനായ കെ.എൻ.ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപഴ്സൻ ഡോ.ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി.സുമ, ഇന്ദിര, ലാലി വിൻസെന്‍റ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.
Be the first to comment