
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. രണ്ടാഴ്ചയായി കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു മൃഗശാല ജീവനക്കാർ.
കഴിഞ്ഞ മാസം തിരുപ്പതി മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കുറച്ചു ദിവസം മുൻപു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്ന കുരങ്ങിനെ ശക്തമായ മഴയെ തുടർന്നാണ് വീണ്ടും കാണാതായത്.
Be the first to comment