ലോകത്ത് പുതുവർഷം പിറന്നു; ആദ്യം പുതുവത്സരമെത്തിയത് റിപ്പബ്ലിക് ഓഫ് കിരിബാസിൽ

പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് പുതുവർഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. അൽപസമയത്തിനകം ന്യൂസിലാൻഡിൽ പുതുവർഷമെത്തും. നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക.

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലന്റിൽ പുതുവത്സരം പിറക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്ട്രേലിയയിലെ മെൽബണിലും സിഡ്നിയിലും കാൻബെറയിലും ഏഴരയോടെ ക്യൂൻസ് ലാൻഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കൻ കൊറിയയിലെ പ്യോങ്യാങ്ങിലും 2025-ന് തുടക്കമാകും.

രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയിൽ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കർ ഐലന്റിലും ഹൗലൻഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവിൽ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവർഷമെത്തൂ.

Be the first to comment

Leave a Reply

Your email address will not be published.


*