
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്ദംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും മോദി മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിൻറെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത അഞ്ചുവർഷം വികസനത്തിന്റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
Be the first to comment