
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ. ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്റെ ഷോട്ട് കാലുകൊണ്ട് തടയുന്നതിനിടെയാണ് ഹാർദിക്കിന് പരുക്കേറ്റത്.
മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. പരുക്കേറ്റ ഹാർദിക്കിന് പ്രാഥമിക സുരക്ഷ നല്‍കിയിരുന്നു. പിന്നീട് ബൗളിങ് തുടരാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെറും മൂന്നു പന്ത് മാത്രം എറിഞ്ഞ് എട്ടു റണ്‍സ് വഴങ്ങിയ താരം തുടര്‍ന്ന് മുടന്തി ഗ്രൗണ്ട് വിടുകയായിരുന്നു. പകരം വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്. പിന്നാലെ തന്നെ ഹാര്‍ദ്ദിക്കിനെ സ്‌കാനിങ്ങിന് കൊണ്ടുപോയതായും ബിസിസിഐ വ്യക്തമാക്കി.
Be the first to comment