നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ ഏത് കോണിലുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിക്കാനും എന്തിന് സിനിമ വരെ ചിത്രീകരിക്കാന്‍ സ്മാർട്ട്ഫോണുകൊണ്ട് സാധിക്കും.

പക്ഷേ, സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടുള്ള ചില അപകടങ്ങളുമുണ്ട്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിച്ചുവെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ചാർജ് അതിവേഗം നഷ്ടപ്പെടും:

സ്മാർട്ട്ഫോണിന്റെ ബാറ്ററിയുടെ ചാർജ് പതിവിലും വേഗത്തില്‍ തീരുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫോണിന്റെ ബ്രാക്ക്ഗ്രൗണ്ട് പ്രവർത്തനമായിരിക്കും വർധിക്കുന്നത്. ഇത് ഫോണ്‍ ഉപയോഗിക്കാതെ തന്നെ ചാർജ് തീരുന്നതിന് കാരണമാകും

ഇന്റർനെറ്റ് ഉപയോഗം വർധിക്കും:

ഇന്റർനെറ്റ് ഉപയോഗം എത്തരത്തിലാണെന്ന് മനസിലാക്കുക. അപകടകരമായ എന്തെങ്കിലും സോഫ്‌റ്റവയർ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ ഡാറ്റ ഉപയോഗം വർധിക്കുകയും പെട്ടെന്ന് തീരുകയും ചെയ്യും.

ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാകും:

അപകടകരമായ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം ഫോണിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുക മാത്രമല്ല ഹാങ് ആകുന്നതിനും കാരണമാകും. പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്.

പ്രവർത്തനം വിചിത്രമാകുന്നത്:

ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ കമാന്‍ഡ് നല്‍കാതെ തന്നെ ഓപ്പണാകുന്നതും ക്ലോസാകുന്നതും ശ്രദ്ധിക്കുക. നിങ്ങള്‍ അയക്കാതെ തന്നെ സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് ലഭിക്കുകയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം.

വിചിത്രമായ ശബ്ദങ്ങള്‍:

ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയിലോ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴോ വിചിത്രമായ ശബ്ദങ്ങള്‍ ബ്രാക്ക്ഗ്രൗണ്ടില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് തോന്നിയാൽ എന്ത് ചെയ്യണം?

ഇന്റർനെറ്റുമായി ഫോണിനുള്ള ബന്ധം എത്രയും വേഗം വിച്ഛേദിക്കുകയാണ് പ്രാഥമിക നടപടി. ഇങ്ങനെ ചെയ്യുന്നത് വഴി തുടർന്നും ഹാക്കർ നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നത് തടയാൻ കഴിയും.

ഇമെയിൽ, സമൂഹമാധ്യമങ്ങൾ, യുപിഐ തുടങ്ങിയവയുടെ പാസ്സ്‌വേർഡുകൾ കഴിയുന്നതും വേഗം മാറ്റണം. അത്രവേഗത്തിൽ മറ്റൊരാൾക്ക്
ഊഹിച്ചെടുക്കാനാവാത്ത പാസ്സ്‌വേർഡുകൾ വേണം അക്കൗണ്ടുകൾക്ക് നൽകാൻ.

ഫോണിൽ മാൽവെയറുണ്ടോ എന്ന് സ്കാൻ ചെയ്ത് പരിശോധിക്കാം. അംഗീകൃത മൊബൈൽ സുരക്ഷാ ആപ്പുകൾ വേണം സ്കാനിങിനായി ഉപയോഗിക്കാൻ.

ഫോണിൽ വരുന്ന സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ കൃത്യമായി ഉപയോഗിക്കുക. ടു ഫാക്ടർ ഓതന്റിക്കേഷൻ സുപ്രധാന അക്കൗണ്ടുകൾക്കെല്ലാം  നിർബന്ധമായും ഉപയോഗിക്കുക. ആപ്പ് കൺഫർമേഷൻ ഫീച്ചർ എനേബിൾ ചെയ്ത് വയ്ക്കുക.

സംശയാസ്പദമായി ഫോണിൽ ആപ്പുകൾ കണ്ടെത്തിയാൽ അൺഇൻസ്റ്റോൾ ചെയ്യുക. ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ്
ചെയ്യുക. ഭാവിയിൽ ഹാക്കിങ് തടയുന്നതിനായി ഇടയ്ക്കിടയ്ക്ക് ബാക്കപ് ചെയ്യാം.

പൊതുസ്ഥലത്ത് നിന്നും ലഭിക്കുന്ന വൈഫൈയുടെയും ചാർജിങ് പോർട്ടുകളുടെയും ഉപയോഗം പരമാവധി ഒഴിവാക്കണം. സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ അക്കൗണ്ടുടമ തന്നെ അത് പരമാവധി വേഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അവരുടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് തിരികെ ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*