വടകരയിലെ വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. എല്ലാ സമൂഹ മാധ്യമങ്ങളില്‍ നിന്നും പോസ്റ്റ് പൂര്‍ണമായും നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്കി. അന്വേഷണ ദിശ സംബന്ധിച്ച് എതിര്‍പ്പില്ലെന്നും കോടതി വ്യക്തമാക്കി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
പ്രമഥദൃഷ്ടിയാ ഹര്‍ജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഹര്‍ജിക്കാരനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കേസിനെ ബാലന്‍സ് ചെയ്യാനായിരുന്നു നേരത്തെ പോലീസ് ശ്രമിച്ചത്. അതിനിടെയാണ് കോടതിയുടെ ഇങ്ങനെയൊരു ചോദ്യം വരുന്നത്. മാത്രമല്ല, അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.
മൊഴികളില്‍ പറഞ്ഞ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. പോലീസിന് കിട്ടിയ ചില മൊഴികളില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലയാളുകള്‍ ഉണ്ടായിരുന്നു. അവരെ ചോദ്യം ചെയ്തതായി കാണുന്നില്ലല്ലോ എന്നാണ് കോടതി ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരെ ചോദ്യം ചെയ്യണം എന്ന് കോടതി അടിവരയിട്ട് പറയുന്നു. ഒപ്പം കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും കോടതി മുന്നോട്ട് വെക്കുന്നുണ്ട്.
Be the first to comment