കെഎസ്‌ആർടിസി ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും 10നകം മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവൻ ശമ്പളവും നൽകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇതിനെതിരെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. തുടർന്നാണ്, സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടുഘഡുക്കളായി നൽകാനും കോടതി നിർദേശിച്ചു. ആദ്യ ഗഡു ജനുവരി പത്ത് മുതലും, രണ്ടാം ഗഡു ജനുവരി 20നും നൽകാനാണ് നിർദേശം.

 

Be the first to comment

Leave a Reply

Your email address will not be published.


*