എച്ച്ഡിഎഫ്‌സി ബാങ്ക് അതിരമ്പുഴ ബ്രാഞ്ച് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും

അതിരമ്പുഴ:  എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ പുതിയ ബ്രാഞ്ച് അതിരമ്പുഴയിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. തിങ്കളാഴ്ച്ച പകൽ 11.30 ന് അതിരമ്പുഴ – പാറോലിക്കൽ റോഡിൽ സെൻ്റ്.സെബാസ്റ്റ്യൻ കൺവൻഷൻ സെൻ്ററിന് എതിർവശം സാന്തോം സെൻ്ററിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ചടങ്ങിൽ അതിരമ്പുഴ ഫോറോന പള്ളി വികാരി റവ.ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സജി തടത്തിൽ എന്നിവർ വിശിഷ്ടാധിതികളായിരിക്കും. ബാങ്ക് ബ്രാഞ്ച് മാനേജർ ബിന്ദു വി, ക്ലസ്റ്റർ ഹെഡ് രമേഷ് ജോയി, സർക്കിൾ ഹെഡ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. 

1 Comment

Leave a Reply

Your email address will not be published.


*