‘ശബരിമല തീർഥാടനം സുഗമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം’; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി അയ്യപ്പ സേവാസമാജം

പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാസമാജം പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കലക്‌ടറേറ്റ് ധർണ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്‌തു. ഓൺലൈൻ ബുക്കിങ് വഴി മാത്രം ദർശനം നൽകുവാനുള്ള ദേവസ്വം ബോർഡിൻ്റെ തീരുമാനം പിൻവലിക്കണമെന്നും, നിർത്തലാക്കിയ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പുനസ്ഥാപിക്കണമെന്നും, ശബരിമല തീർഥാടനം സുഗമാക്കുന്നതിന് വേണ്ട നടപടികൾ ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് പിഡി പത്മകുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വിആർ രാജശേഖരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു, അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്‌ണൻകുട്ടി, അയ്യപ്പ സേവാസമാജം സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിൽ, സംസ്ഥാന സെക്രട്ടറി ജയശ്രീ സുരേഷ്, അയ്യപ്പ സേവാ സമാജം സൗത്ത് ഗുജറാത്ത് സെക്രട്ടറി സജി.ബി.നായർ, ജില്ലാ ജനറൽ സെക്രട്ടറി സി.ജി പ്രദീപ്, സെക്രട്ടറി വി.ശങ്കർ എന്നിവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*