പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി മരിച്ചു

തൃശൂര്‍: യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ 23 കാരന്‍ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അര്‍ജുന്‍ലാല്‍ യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ എത്തിയത്. ആദ്യം ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനുശേഷം വീടിന്റെ സിറ്റൗട്ടില്‍ വച്ച് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.

ഇത് ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പൊലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്  മരിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*