കൊച്ചി:കേരളത്തിലെ പ്രഫഷണല് നാടകമേഖലയെ വളര്ത്തുന്നതില് 35 വര്ഷമായി തുടരുന്ന കെസിബിസി അഖിലകേരള നാടകമേളകള് നല്കിയ സംഭാവനകള് വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിന്. പാലാരിവട്ടം പിഒസിയില് ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല് നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല് അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങള്ക്കും നാടക പ്രവര്ത്തകര്ക്കും പൊതു മണ്ഡലങ്ങളില് അര്ഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്, പയ്യന്നൂര് മുരളി, നടന് കൈലാഷ്, ഡോ. അജു നാരായണന്, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടര് ജോണ്സന് സി. ഏബ്രഹാം, ടി. എം. ഏബ്രഹാം, ഷേര്ളി സോമസുന്ദരം, പൗളി വത്സന് തുടങ്ങിയവര് പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനത്തെത്തുടര്ന്നു കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്’ നാടകം അവതരിപ്പിച്ചു. സെപ്റ്റംബര് 30 വരെ ദിവസവും വൈകുന്നേരം ആറിനാണു നാടകാവതരണം.
എറണാകുളം : പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം ചെറുത്തു തോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. സർക്കാറിൻ്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി മദ്യവിരുദ്ധ സമിതി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. അധികാരത്തിലേറിയാല് ഒരുതുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലായെന്ന ‘പ്രകടന’ പത്രികയിറക്കി പൊതുജനത്തെ കബളിപ്പിച്ച് അധികാരത്തിലേറിയവര് […]
സംസ്ഥാനത്തെ കത്തോലിക്കാ പള്ളികളിൽ ഇന്ന് മദ്യവിരുദ്ധ ഞായർ ആചരിക്കാൻ ആഹ്വാനം. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലറിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. തുടർഭരണം നേടിവരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പന എന്ന് സർക്കുലർ. ഐടി പാർക്കുകളിൽ ബിയർ വൈൻ പാർലറുകൾ തുടങ്ങാനുള്ള നീക്കത്തിലും ബ്രൂവെറി പദ്ധതിയിലും […]
കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല് നാടക മേള സെപ്റ്റംബര് 23 മുതല് 30 വരെ പാലാരിവട്ടം പിഒസിയില് നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ […]
Be the first to comment