ബീറ്റ്റൂട്ട് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, കോപ്പർ, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി എന്നീ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

  • ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ട് മികച്ച പച്ചക്കറിയാണ്. ഇതിൽ കലോറി വളരെ കുറവാണ്. ഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് സാലഡിൽ ചേർത്ത് കഴിക്കാവുന്നതാണ്. 
  • ബീറ്റ്‌റൂട്ടിൽ പോളിഫിനോൾ, ഫ്ലേവനോയ്ഡുകൾ, ഡയറ്ററി നൈട്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതായി ക്യാൻസർ പ്രിവൻഷൻ ജേണൽ വ്യക്തമാക്കുന്നു. ഇത് വൻകുടൽ ക്യാൻസർ പോലുള്ള ചിലതരം ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു.
  • ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള ഫൈബർ മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഡയറ്ററി നൈട്രേറ്റുകളുടെ സാന്നിധ്യം കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ഒരു മൈക്രോബയോമിനെയും മൊത്തത്തിലുള്ള കുടലിൻ്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുകയും ചെയ്യും.
  • രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിൻ്റെയോ അളവ് കുറവുള്ളരിൽ വിളർച്ച, ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ബീറ്റ്റൂട്ടിൽ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിന് ആവശ്യമായ പോഷകങ്ങൾ, വിളർച്ച തടയുന്നതിനും സഹായിക്കുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*