
ഭക്ഷണം പാകം ചെയ്യാൻ മലയാളികൾക്ക് വെളിച്ചെണ്ണയോളം പ്രിയം മറ്റൊരു എണ്ണയോടും അത്ര തോന്നാറില്ലെങ്കിലും അടുത്തിടെയായി സൺഫ്ലവർ ഓയിൽ, ഓലിവ് ഓയിൽ തുടങ്ങിയവയിലേക്ക് ഇടയ്ക്ക് മാറി ചിന്തിക്കാറുണ്ട്. മലയാളികൾക്ക് വെള്ളിച്ചെണ്ണ പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നിരവധി ആരോഗ്യ ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്.
1. ഹൃദയാരോഗ്യം
മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും കടുകെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു.
2. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
കടുകെണ്ണയിൽ അലൈൽ ഐസോതയോസയനേറ്റ് എന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഗുരുതരമായ നീർവീക്കം, സന്ധിവാതം, ആസ്ത്മ എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.
3. ഫാറ്റി ആസിഡുകൾ
ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് കടുകെണ്ണ. തലച്ചോറിന്റെ പ്രവർത്തനം, ഹോർമോണുകളുടെ ഉൽപാദനം, ഇൻഫ്ലമേഷന്റെ നിയന്ത്രണം തുടങ്ങിയവയിൽ ഫാറ്റി ആസിഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ അവശ്യ പോഷകങ്ങൾ ലഭിക്കും.
4. ആന്റി ഓക്സിഡന്റുകൾ
കടുകെണ്ണയിൽ സെലെനിയം ഉൾപ്പെടയുള്ള ആന്റ് ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്കും കലകൾക്കും ഓക്സീകരണനാശമുണ്ടാക്കുകയും ഇത് ഗുരുതര രോഗങ്ങൾക്കും അകാലവാർധക്യത്തിനും കാരണമാകും. കടുകെണ്ണ ഉപയോഗിക്കുന്നതു വഴി കോശങ്ങളിലെ ഓക്സീകരണ സമ്മർദം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
5. ദഹനം
കടകെണ്ണ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം, ബ്ലോട്ടിങ്ങ്, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അന്നനാളത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
6. തലമുടിക്കും ചർമത്തിനും
കടുകെണ്ണയിലെ വിറ്റമിൻ ഇ യും ആരോഗ്യകരമായ കൊഴുപ്പുകളും ചർമത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും വരൾച്ച തടയാനും മുടി വളർച്ചയ്ക്കും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Be the first to comment