ചൂടുകാലത്തെ വിയർപ്പിൻ്റെ ആരോ​ഗ്യ​ഗുണങ്ങൾ

ചൂടുകൂടുമ്പോൾ ശരീരത്തിൻ്റെ സ്വാഭാവിക കൂളിംഗ് മെക്കാനിസമാണ് വിയർക്കുക എന്നത്. ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ വിയർപ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ എൻഡോർഫിൻ ഉൽപാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വിയർപ്പിൻ്റെ ആരോ​ഗ്യ​ഗുണങ്ങൾ

  • ശരീരത്തിൻ്റെ സ്വാഭാവിക എയർ കണ്ടീഷനിംഗ് സംവിധാനമാണ് വിയർപ്പ്. താപനില ഉയരുമ്പോൾ, നമ്മുടെ ശരീരം വിയർപ്പ് ഗ്രന്ഥികളിലൂടെ ഈർപ്പം ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുന്നു. ചൂടിന് വഴങ്ങാതെ നമ്മുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിൽ വിയർപ്പിന് പ്രധാന പങ്കുണ്ട്.
  • വിയർപ്പ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മുൻപ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആൻ്റിമൈക്രോബയൽ പെപ്റ്റൈഡുകൾ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിൽ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യാനും വിയർപ്പ് സഹായിക്കുന്നു. കൊളസ്ട്രോൾ, ഉപ്പ് തുടങ്ങിയവ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു.
  • വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻ ഉൽപാദിപ്പിക്കുന്നു. ഈ ‘ഫീൽ-ഗുഡ്’ ഹോർമോണുകൾ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവർത്തനത്തിന് ശേഷമുണ്ടാകുന്ന വിയർപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*