നിപ ബാധയെന്ന് സംശയം; മരിച്ച രണ്ടാമത്തെയാൾ ആദ്യ രോഗി ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിലെത്തി; പരിശോധന തുടങ്ങി

കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളിൽ ആരോഗ്യവകുപ്പ് വിദഗ്ദ്ധ പരിശോധന തുടങ്ങി. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാമത്തെ മരണത്തിൽ സംശയം തോന്നി ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി.

ലക്ഷണം കണ്ടെത്തിയ നാല് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.

 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*