ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരും: മന്ത്രി വീണാ ജോർജ്

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും.

പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങളുമുണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ പൂർത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം. ഇനിയും തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുന്നുണ്ട്. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*