രാത്രിയുള്ള മധുരം കഴിപ്പ് അത്ര ആരോഗ്യകരമല്ല, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

എരിവുള്ള ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം കഴിക്കാന്‍ ആഗ്രഹിക്കുക സാധാരണമാണ്. എന്നാല്‍ ഇത് അത്താഴത്തിന് ശേഷമാണെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടും.

രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. അത്താഴ ശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകുമ്പോള്‍ വലിയ അളവില്‍ പഞ്ചസാര കൈകാര്യം ചെയ്യാനുളള ശരീരത്തിന്റെ ശേഷി കുറയും.

കൂടാതെ അത്താഴത്തിന് ശേഷം പഞ്ചസാര കഴിക്കുന്നത് സെല്ലുലാര്‍ റിപ്പയര്‍, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങിയ റിപ്പയര്‍, റിക്കവറി പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഗ്ലൂക്കോസ് മെറ്റബോളിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു.

രാത്രിയില്‍ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അംശം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരഭാരം വര്‍ധിക്കാനും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കാനും കാരണമാകും. രാത്രിയില്‍ ഷുഗര്‍ സ്‌പൈക്കുകള്‍ വീക്കവും ധമനികളിലെ തകരാറും വര്‍ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ജോലിസമയത്തിൽ തുടർച്ചയായ മാറ്റം, സ്ഥിരം നൈറ്റ് ഷിഫ്റ്റ് ; 50 വയസിനുള്ളിൽ വിഷാദ രോ​ഗിയാകാനുള്ള സാധ്യത കൂടുതൽ, പഠനം

രാത്രി മധുരം കഴിക്കാന്‍ തോന്നിയാല്‍ ആരോഗ്യകരമായ മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. പഴങ്ങള്‍, ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ്, അല്ലെങ്കില്‍ തേന്‍ പോലെയുളള സ്വാഭാവികമായ മധുരമുളളവ ദോഷം ചെയ്യില്ല.

 

 

Be the first to comment

Leave a Reply

Your email address will not be published.


*