രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്. തുടർന്ന് ഈ ജില്ലകളില്‍ യെലോ അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ വരെ ചൂട് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

സാധാരണയെക്കാൾ 5 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന താപനില തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*