മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1200ലധികം പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഒരു ഘട്ടത്തില്‍ 85,000 കടന്ന് മുന്നേറിയ സെന്‍സെക്സ് 83000 പോയിന്റിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡെറിവേറ്റീവ് സെഗ്മെന്റില്‍ വരുത്തിയ മാറ്റങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. മെറ്റല്‍ ഒഴികെയുള്ള 12 സെക്ടറുകലും നഷ്ടത്തിലാണ്. ഓട്ടോ, എണ്ണ, പ്രകൃതിവാതക, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഗ്രാസിം, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Be the first to comment