സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികെയുള്ള മറ്റ് നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അതേസമയം തമിഴ്നാട്ടിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ പതിനാറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചെന്നൈ,തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകി. കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെംഗൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത നാശമാണ് വിതച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*