ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രസംകൊല്ലിയായി മഴക്കളി. മഴയെത്തുടര്‍ന്ന് ഇന്ന് മത്സരം നടത്താനാകാതെ വന്നതോടെ റിസര്‍വ് ദിനമായ നാളേക്കു മാറ്റി.
കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇതേ നിലയില്‍ നിന്നാകും നാളെ മത്സരം പുനഃരാരംഭിക്കുക. നാളെയും മഴകളിച്ചാല്‍ ഇരുടീമുകളും പോയിന്റ് പങ്കിടും.
Be the first to comment