കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിൽ ഇന്നും എറണാകുളം ജില്ലയിൽ നാളെയും മഞ്ഞ പ്രഖ്യാപിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*