
യു കെയിൽ കനത്ത മഞ്ഞുവീഴ്ച. വാരാന്ത്യത്തിൽ താപനില പൂജ്യത്തിന് താഴെയ്ക്ക് കുറയുമെന്നാണ് പ്രവചനം.
വെള്ളിയാഴ്ച രാവിലെ 9 മുതൽ ചൊവ്വാഴ്ച രാവിലെ 9 വരെ യുകെയിലുടനീളം യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ താപനില -7C ആയി കുറയും.
തണുത്ത കാലാവസ്ഥ ആരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ജീവന് കൂടുതൽ അപകടസാധ്യതയുണ്ടാക്കുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പു നൽകി
സ്കാൻഡിനേവിയയിൽ തണുത്ത കിഴക്കൻ കാറ്റ് വീശുന്നതിനാൽ, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.
Be the first to comment