
കനത്ത മഴ തുടരുന്നതിനിടെ പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഭിത്തി ഇടിഞ്ഞ് വീടിന്റെ ഒരുഭാഗം തകർന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-നായിരുന്നു സംഭവം. പെരിങ്ങുളം റോഡില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം ആറ്റുതീരത്തോട് ചേര്‍ന്ന് താമസിക്കുന്ന പാറയില്‍ ജോസഫിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ജോസഫും ഭാര്യയും ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. മീനച്ചിലാറ്റിലേക്കാണ് വീടിന്റെ ഭാഗം ഇടിഞ്ഞ് വീണത്. വീടിന്റെ ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങളെല്ലാം നഷ്ടമായി.
Be the first to comment