ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

1651 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്, നാലു പദ്ധതികളുടെ പേരിലായാണ് കോടികളുടെ പണപ്പിരിവ് നടത്തിയത്,നിക്ഷേപം എന്ന പേരിൽ പണം പൊതുജനങ്ങളിൽ നിന്ന് വാങ്ങിയശേഷം അത് വകമാറ്റി നിക്ഷേപകരെ വഞ്ചിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

11,500 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്. ഹൈറിച്ച് മൾട്ടി ലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

 

Be the first to comment

Leave a Reply

Your email address will not be published.


*