കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, തഹസിൽദാർ എസ് എൻ അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ രതീഷ് കുമാർ, ആർ എം ഒ ഡോ. സാം ക്രിസ്റ്റി മാമൻ, ആശുപത്രി വികസനസമിതിയംഗം കെ എൻ വേണുഗോപാൽ, വിവിധ സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Be the first to comment